♫musicjinni

കർത്താവിന്റെ അത്താഴം (The Last Supper)

video thumbnail
കർത്താവിന്റെ അത്താഴം

12 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം, പെസഹാക്കുഞ്ഞാടിനെ അറക്കുന്ന ആ ദിവസം, ശിഷ്യന്മാർ യേശുവിനോട്, “അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെപ്പോയാണ് ഒരുക്കേണ്ടത്?” എന്ന് ചോദിച്ചു.
13 അദ്ദേഹം ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട്, “നിങ്ങൾ ജെറുശലേം പട്ടണത്തിലേക്ക് പോകുക; ഒരുകുടം വെള്ളം ചുമന്നുകൊണ്ടു പോകുന്ന ഒരുവൻ നിങ്ങൾക്ക് അഭിമുഖമായി വരും. അയാളുടെ പിന്നാലെ ചെല്ലുക. 14 അയാൾ ഏതൊരു വീട്ടിൽ പ്രവേശിക്കുന്നോ ആ വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള എന്റെ വിരുന്നുശാല എവിടെ? എന്ന് ഗുരു ചോദിക്കുന്നു എന്ന് പറയുക’ എന്ന് പറഞ്ഞു. 15 വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്ന് പറഞ്ഞു.
16 ശിഷ്യന്മാർ യാത്രചെയ്ത് നഗരത്തിലെത്തി; യേശു തങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി.
17 സന്ധ്യയായപ്പോൾ, യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം അവിടെ എത്തി. 18 അവർ ഭക്ഷണത്തിനിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ—എന്നോടുകൂടെ ഭക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരുവൻതന്നെ—എന്നെ ഒറ്റിക്കൊടുക്കും എന്ന് നിശ്ചയമായും ഞാൻ നിങ്ങളോട് പറയുന്നു” എന്ന് യേശു പറഞ്ഞു.
19 അവർ ദുഃഖിതരായി; ഓരോരുത്തൻ “അത് ഞാനല്ലല്ലോ,” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി.
20 അതിനുത്തരമായി യേശു: “അത് പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾതന്നെയാണ്, എന്നോടൊപ്പം പാത്രത്തിൽ അപ്പം മുക്കുന്നവൻതന്നെ. 21 മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവന് എത്ര നന്നായിരുന്നേനെ!”
22 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങുക; ഇത് എന്റെ ശരീരം ആകുന്നു” എന്ന് പറഞ്ഞു.
23 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്ക് കൊടുത്തു; അവരെല്ലാവരും അതിൽനിന്ന് പാനംചെയ്തു.
24 അദ്ദേഹം അവരോട്, “ഇത് എന്റെ രക്തം ആകുന്നു, അനേകർക്കുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം.g 25 ദൈവരാജ്യത്തിൽ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്ന് ഞാൻ നിങ്ങളോട് പറയുന്നു, നിശ്ചയം” എന്ന് പറഞ്ഞു.
26 ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.

മർക്കോസ് 14:12-26 (Mark 14:12-26)

മർക്കോസ് എഴുതിയ സുവിശേഷം (Gospel of Mark)

മലയാളം ഗോസ്പൽ ഫിലിംസ് (Malayalam Gospel Films)

Video Courtesy : LUMO Project (www.lumoproject.com)

Text Courtesy : Holy Bible, Malayalam Contemporary Version (മലയാള ബൈബിള്‍ - നൂതനപരിഭാഷ) Copyright © 1997, 2017 by Biblica, Inc.® Used by permission. All rights reserved worldwide.

#MalayalamGospelFilms #GospelFilms #LUMO #GospelOfMark

ASMR Bricklaying

Scary School Teacher - Spooky Cartoon #shorts #halloween #song

Stickers vs. Labels - What's the difference?

Why Buy Travel Insurance?

The Pettibon System

Making McNuggets at home BETTER than McDonald's?

I’m starving but I’m in Japan…

Is This Fortnite Player Cheating?

putting all my character design ideas in one character, part 3💕#originalcharacter #oc #art #drawing

Testing the Viral KitKat Bar Ketchup Hack!

Better Saffron Than Sorry

15 Coolest Gadgets for Your Room That Are Worth Seeing

18 Riddles My Friends Didn't Get Right

Why In-Flight Maps Show Sunken Ships

How to Start a Dragon Academy

Why Cow Ants Hurt So Bad 😱

Nails cut too much 💅😭

😂😂😂 | A River Runs Through It | YOUKU Shorts #youku

"I Turned to LCCC" - Always Here. Always Ready.

Why You Can Lift 100-lb Person But Not 100-lb Rock

5 reasons why the world is running out of chips

Tough Riddles That Will Puzzle You to Pieces

Best Indian Street Food!! 🇮🇳 37 Meals - Ultimate India Food Tour [Full Documentary]

Why Your Phone Needs This Tiny Dot + Other Things You Don't Know the Purpose Of

Jade Cargill gets disqualified against Nia Jax: SmackDown highlights, May 17, 2024

Ready-made Option Strategies, the safer way to trade in options

Your Life Made Easier with 3M Products from FindTape

Tom Bilyeu Chilled by Jordan Peterson's Reframing of ‘Compassionate Activists’

* CHEESE FOUNTAIN! * Testing Viral Gadgets from Tik Tok

A Woman Put Mercury Cream On Her Face. This Is What Happened To Her Brain.

Disclaimer DMCA