♫musicjinni

നിന്നെ പിരിഞ്ഞിനി മറ്റൊരു ജീവിതം എനിക്ക് ഓർക്കാൻ കൂടി വയ്യ.. നരേൻ പുലാപ്പറ്റയുടെ ഉഗ്രൻ നാടൻ പാട്ട്

video thumbnail
നരേൻപുലാപ്പറ്റ
കവി,കഥാകൃത്ത്,ഗാനരചിതാവ്,നാടൻ പാട്ടു കാരൻ,ഗായകൻ,നടൻ,ചിത്രകാരൻ തുടങ്ങിയ മേഖലയിൽ ശ്രദ്ധേയൻ.
പാലക്കാട് ജില്ലയിലെ
പുലാപ്പറ്റ എന്ന സ്ഥലത്ത് ജനനം കർഷക തൊഴിലാളിയായ സീത എന്ന അമ്മയുടെ രണ്ടാൺ മക്കളിൽ ഇളയവൻ.ചെറു പ്രായത്തില്‍തന്നെ
വിധവ ആയ സീത വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. ബാലിരിഷ്ടതകളേറെ അനുഭവിച്ച നരേൻപുലാപ്പറ്റ ദാരിദ്ര്യവും കഷ്ടപ്പാടും ഏറെ അറിഞ്ഞാണ് വളർന്നത്.
വായിക്കാനറിയുന്ന കാലം മുതൽ സ്കൂൾ ലൈബ്രററിയായിരുന്നു നരേൻറെ ലോകം ,ആ വായനയാവാം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആയ നരേന്‍റെ ആദ്യ കഥക്ക് പിന്നിലെ ചാലക ശക്തി. അതന്ന് കൂട്ടുകാരൻറെ കൈയ്യിൽ കിട്ടുകയും പിന്നീടത് ക്ലാസ്ടീച്ചറുടെ കൈയ്യിലുമെത്തി ആകഥ അന്ന് ബാലമാസികയിലേക്ക് ടീച്ചർതന്നെ അയക്കുകയും ആദ്യ കഥ തന്നെ അച്ചഴിഷിപുരളുകയും ചെയ്തു..

പിന്നീട് എഴുത്തും വായനയും പാട്ടും നരേനെ വളർത്തീ സ്ക്കൂൾ കലോത്സവങ്ങളിലും സ്പോട്സിനങ്ങളിലും നിരവധി സമ്മാനങ്ങൾ നേടി.
ഹൈസ്ക്കൂൾപഠനത്തിനിടക്ക് കവിത എഴുത്തിലേക്കു കൂടി തിരിഞ്ഞ നരേൻപുലാപ്പറ്റ ഉപജില്ലാ കലോത്സവങ്ങളിൽ ലളിതഗാനം,മാപ്പിളപാട്ട് ,പദ്യം ചൊല്ലൽ,കഥ,കവിതരചന നാടകാഭിനയം,നാടകരചന,സംവിധാനം,നാടകത്തിൽ ബെസ്റ്റ് നടനുള്ള സമ്മാനം,സ്പോട്സിനങ്ങളായ ഖൊഖോ കബടി,അയ്യായിരം മീറ്റർ ഓട്ടം ഹൈജമ്പ് ഇനങ്ങളിൽ തുടങ്ങി നരേന്‍ മത്സരിച്ച മുഴുവന്‍ ഇനങ്ങളിലും സമ്മാനം നേടി.
2000ത്തിൽ ആദ്യ ചെറുകഥ മംഗളംവാരികയിൽ അച്ചടിച്ചുവന്നു,

മനോരമ ,ചന്ദ്രിക,മാധ്യമം തുടങ്ങി മലയാളത്തിലെ മിക്ക സാഹിത്യ മാസികയിലും ആയിരത്തിനടുത്ത് കഥയും കവിതയുമായി പ്രസദ്ധീകരിച്ചുവന്നു. നരേന്‍ പുലാപ്പറ്റയുടെ
ദേവീ ചൈതന്യം,കുരുതിക്കുമുമ്പ് എന്നീ രണ്ടു ചെറുകഥകൾ ടെലിഫിലീമായി. മൂന്ന് ടെലിഫിലീമുകളിലും,സ്ക്കൂൾ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്,
2010ൽ ലോഹിതദാസ് ചെറുകഥ അവാർഡ്,
2013ൽ പാലക്കാട് കവികോകിവം അവാർഡ്,2015ൽ യുവപ്രതിഭ മുദ്ര പുരസ്കാരം,
2018ൽ സിങ്കപ്പൂർ മലയാളി ലിറ്ററി ഫോറത്തിൻറെ കാവ്യസ്വരം അവാർഡ്,രണതാരാ നാദാപുരം നാട്ടരങ്ങ് അവാർഡ് മുതലായ പുരസ്കാരങ്ങളും വിവിധ സംഘടനകളുടെ ആദരങ്ങളും ലഭിച്ചിട്ടുണ്ട്.
മാടൻകുന്നിലെ വീട് കഥസമാഹാരം,പൂജ്യം കവിത സമാഹാരം എന്നീ രണ്ടുപുസ്തകങ്ങൾ പുറത്തിറങ്ങി.
നന്തുണി നാട്ടൂകലാ നാടൻപാട്ട് കൂട്ടം എന്ന നാടൻപാട്ടിൻറെ ട്രൂപ്പിൻറെ സാരഥി,ദളിത് സംഘടനയായ ഇടത്തിൻറെ സാരഥി,നൗഷാദ് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി എന്നചാരിറ്റ സംഘടനയുടെ പ്രസിഡൻറ് ,കാവ്യസ്വരം ,അക്ര സാഹിത്യ വേദി,കലാകൂട്ടം പുലാപ്പറ്റ മുതലായ സാഹിത്യ സംഗീത കൂട്ടായ്മകളുടെ അമരക്കാരൻ
അഞ്ഞൂറിലേറെ കവികളുടെ കവിതകൾക്ക് ശബ്ദം നൽകി.
സ്വന്തമായി നാടൻപാട്ടുകൾ എഴുതി ഈണം നൽകി വേദികളിൽ പാടിവരുന്നു...
കാരുണ്യപ്രവർത്തനങ്ങളിൽകൂടി ശ്രദ്ധിക്കാൻ തുടങ്ങിയതിന് ശേക്ഷം നാട്ടുകാർ അംഗീകാരമായെത്തി .
കൂലിപ്പണിക്കാരനായ നരേൻ പണികഴിഞ്ഞ് വൈകുട്ട് വീട്ടിലെത്തിയാൽ കിട്ടുന്ന സമയത്തിലാണ് എഴുത്തും കാലാപ്പരവർത്തനങ്ങളും ഏറെ നാടത്തുന്നത് പ്രിയപ്പെട്ട കൂട്ടുകാർ നിർമ്മിച്ച
''ഉപ്പുരസമുള്ള ജീവിതം കവിതയാക്കുന്നൊരാൾ '' എന്ന മലയാളം ഡോക്യുമെൻററിയിലൂടെ പച്ചയായ ജീവിതം വരച്ചു ചേർത്തപ്പോൾ കൂടുതൽ ശ്രദ്ധേയനായി

ഇരുപതാമത്തെ വയസ്സവില്‍ വിവാഹിതനായ നരേന്‍റെ ഭാര്യ - ഷൈലജയാണ് . നരേന്‍-ഷൈലജ ദമ്പതികൾക്ക്
മൂന്നുമക്കൾ രണ്ടാണും ഒരു പെണ്ണും
മൂന്നുമക്കളും നന്തുണി നാടൻപാട്ട് ട്രൂപ്പിൽ അംഗങ്ങളാണ്.....

Folk Music
Chanthathil aadi vaa nalla chanthamode aadi vaa
Chandathil aadi vaa naadan paattu
nadan pattu songs
Malayalam nadan pattukal
Praseetha chalakkudy
nadanpaattukal Praseetha chalakudy
#Nadanpattukal
super hit nadanpattukal
kalabahavan mani songs
Super Amazing poor Singer India
Best voice of India on Street
Hidden talent in India
Amazing poor boy singing
manimuthu
Chalakkudikkaran Changathi
Mani raj comedy utsavam
#FlowersTV
#Comedyutsavam
maniraj mannarkkad comedy utsavam
നാടൻ പാട്ടുകൾ
Comedy utsavam mani raj episode
Top Kalabhavan Mani നാടൻ പാട്ടുകൾ
Flowers tv comedy utsavam
#Kalabhavanmanisongs
#Maniraj
Tharaka Pennale Nadan Pattu
താരക പെണ്ണാളെ കതിരാടും മിഴിയാളേ
Tharaka pennale kathiraadum mizhiyale

നിന്നെ പിരിഞ്ഞിനി മറ്റൊരു ജീവിതം എനിക്ക് ഓർക്കാൻ കൂടി വയ്യ.. നരേൻ പുലാപ്പറ്റയുടെ ഉഗ്രൻ നാടൻ പാട്ട്

Disclaimer DMCA