♫musicjinni

Ninakkente Manassile | 1080p | Gramaphone | Dileep | Meera Jasmine

video thumbnail
Song : Ninakkente Manassile...
Movie : Gramaphone
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : KJ Yesudas & Sujatha Mohan

നിനക്കെന്‍റെ മനസ്സിലെ മലരിട്ട വസന്തത്തിന്‍
മഴവില്ലു മെനഞ്ഞു തരാം
മിഴിയ്ക്കുള്ളിലെരിയുന്ന നറുതിരിവെളിച്ചത്തിൽ‍
ഒരു തുള്ളി കവര്‍ന്നു തരാം
ഒരു സ്വര്‍ണ്ണത്തരിയായി മാറില്‍
തലചായ്ക്കാന്‍ മോഹിച്ചെത്തി
ഒരു കുമ്പിള്‍ പനിനീരായ് നിന്‍
പാട്ടിലലിഞ്ഞു തുളുമ്പി ഞാന്‍ [ നിനക്കെന്‍റെ മനസ്സിലെ ]

ഉം.......... ഉം.......... ഉം.......... ഉം..........

നീയരികില്‍ നില്‍ക്കുന്നേരം
പ്രണയം കൊണ്ടെന്‍ കരള്‍ പിടയും
ഇതളോരത്തിളവേല്‍ത്തുമ്പില്‍
ശലഭംപോല്‍ ഞാന്‍ മാറിടും [ നീയരികില്‍ ]
നീ തൊട്ടുണര്‍ത്തുമ്പോള്‍ നക്ഷത്രമാവും ഞാന്‍
നീ ചേര്‍ന്നു നില്‍ക്കുമ്പോള്‍ എല്ലാം മറക്കും ഞാന്‍
പാദസരങ്ങളിഞ്ഞ മനസ്സിനൊ-
രായിരമായിരമോര്‍മ്മകളാവുക നീ [ നിനക്കെന്‍റെ മനസ്സിലെ ]

മായപ്പൊന്‍വെയിലിൻ‍ നാളം
മിഴിയാലുഴിയും വിണ്‍സന്ധ്യേ
സ്വപ്നത്തിന്‍ വാതില്‍പ്പടിമേല്‍
വന്നു വിളിച്ചു നീയെന്നേ [ മായപ്പൊന്‍ ]
പ്രാണന്‍റെ വെണ്‍പ്രാവായ് പാടുന്നു നീ മെല്ലെ
പ്രേമാര്‍ദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലേ
പിന്നെയുമെന്‍റെ കിനാക്കളെ
ഉമ്മ കൊടുത്തുകൊടുത്തു മയക്കിയുണര്‍ത്തുക നീ
[ നിനക്കെന്‍റെ മനസ്സിലെ ]

Ninakkente Manassile | 1080p | Gramaphone | Dileep | Meera Jasmine

Disclaimer DMCA