♫musicjinni

Aalilathaaliyumaay... | 1080p | Mizhi Randilum | Indrajith | Kavya Madhavan - P Jayachandran Hits

video thumbnail
Song : Aalilathaaliyumaayi...
Movie : Mizhi Randilum [ 2003 ]
Director : Ranjith
Lyrics : Vayalar Sarathchandra Varma
Music : Raveendran
Singer : P Jayachandran


ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലെ ഇതിലെ
ആവണിപ്പൊയ്കയില്‍ നാണമോലും
ആമ്പലോ വധുവായ്‌ അരികെ
മാനത്തായ്‌ മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു [ മാനത്തായ്‌ ]
മാംഗല്യം രാവിൽ‍ [ ആലില ]

മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം [ മേലെ ]
വരവേല്‍ക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ [ വരവേല്‍ക്കു ]
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസ്സമേ [ ആലില ]

ചന്ദനക്കുറിയണിഞ്ഞും നറുകുങ്കുമത്തിലകമോടെ
കനകാംഗുലീയമണിയുന്ന ദേവസവിധേ വിലോല നീയേ [ ചന്ദന ]
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവു നിലാവൊളിയില്‍ [ ഇതളണിയുന്നല്ലൊ ]
പുതിയൊരു ജീവിത വനികയിലുണരൂ
കുറുമൊഴി മുല്ലകളേ [ ആലില ]

Aalilathaaliyumaay... | 1080p | Mizhi Randilum | Indrajith | Kavya Madhavan - P Jayachandran Hits

Enthinayi Nin | 1080p | Mizhi Randilum | Kavya Madhavan | Happy Birthday Chithra Chechi....

Disclaimer DMCA