♫musicjinni

Naladamayanthi Kadhayile...| Malayalam Super Hit Movie Song | Rowdy Ramu | Ft. Madhu, Jayabharathi

video thumbnail
Song : Naladamayanthi Kadhayile...
Movie : Rowdy Ramu [ 1978 ]
Lyrics : Bichu Thirumala
Music : Shyam
Singer : Yesudas


നളദമയന്തി കഥയിലെ അരയന്നം പോലെ..
കുണുങ്ങി കുണുങ്ങി പോകും പെണ്ണേ
പൂമിഴിയാളേ.. മലര്‍മിഴിയാളേ..... [ നളദമയന്തി ]
ഒരു മണിമണ്ഡപത്തില്‍ ഒരു ശുഭമുഹൂര്‍ത്തത്തില്‍
നവയുവ ദമ്പതികള്‍ ഞാനും നീയും.... [ നളദമയന്തി ]

മദനലഹരി മിഴിയിലിഴയും സുന്ദരി പൊന്‍‍പൂവേ..
അരുണകിരണം കവിളിലലിയും ചെമ്പക പെണ്‍പൂവേ.. [ 2 ]
പ്രിയസല്ലാപം അതൊരുല്ലാസം സുമുഖീ.. സുരുചീ..
ഈണവും മൂളി താനവും പാടി അരികിലൊഴുകിവായോ
മധുമൊഴിയാളേ.... [ നളദമയന്തി ]

അധരമധുരമലരിലുറയും പുഞ്ചിരിത്തേനുണ്ണാന്‍..
തരളനയനം അലസമുതിരും പൂനിലാപ്പാലുണ്ണാന്‍... [ 2 ]
എനിക്കാവേശം അതൊരുന്മാദം അഴകേ..കുളിരേ...
നിന്നെയും തേടി തന്നനം പാടി അരികില്‍വരുന്നു ഞാനും
മലര്‍മിഴിയാളെ.... [ നളദമയന്തി ]

Naladamayanthi Kadhayile...| Malayalam Super Hit Movie Song | Rowdy Ramu | Ft. Madhu, Jayabharathi

Disclaimer DMCA