♫musicjinni

കണ്ണീരിൽ കുതിർന്ന പാരായണം |Surah Fajr| Emotional Qur'an Recitation By Qari Hani Ar-Rifai | #Nermozhi

video thumbnail
ഉണ്ട്. സത്യം മുഖേന സ്ഥാപിക്കപ്പെടുന്ന കാര്യങ്ങള്‍ വാസ്തവമെന്ന് കാര്യബോധവും ബുദ്ധിയും ഉള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ ഈ സത്യങ്ങളില്‍ തികച്ചും വകയുണ്ട് എന്നു സാരം. മേല്‍കണ്ട അര്‍ത്ഥഗര്‍ഭങ്ങളായ അഞ്ചു സത്യവാചകങ്ങള്‍ മുഖേന സ്ഥാപിക്കുന്ന കാര്യം – അത് ഇന്നതാണെന്നു പ്രത്യേകം എടുത്തുപറയാതെ- തന്നെ വ്യക്തമാണ്. താഴെ വചനങ്ങളില്‍ നിന്ന് അത് മനസ്സിലാക്കുകയും ചെയ്യാം. അതെ, മരണാനന്തര ജീവിതം, അതുമായി ബന്ധപ്പെട്ട വിചാരണ, രക്ഷാശിക്ഷകള്‍ മുതലായ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ.
1-ആമത്തെ സത്യം പ്രഭാതംകൊണ്ടാണ്. രാത്രിയുടെ ഇരുട്ട് അവസാനിച്ച് പകല്‍വെളിച്ചം ആരംഭിക്കുന്നത് പ്രഭാതം മുതല്‍ക്കാണല്ലോ. അതോടെ ലോകത്തു സംഭവിക്കുന്ന പ്രകൃതിമാറ്റങ്ങളും, മനുഷ്യരടക്കമുള്ള ജീവികളില്‍ ഉണ്ടാകുന്ന സ്ഥിതിമാറ്റങ്ങളും കുറച്ചൊന്നുമല്ല. അതേവരെ മരണസമാനമായ നിദ്രയിലാണ്ടു കിടന്നിരുന്ന ശരീരങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. നിശ്ചേഷ്ടമായിരുന്ന ഇന്ദ്രിയശക്തികള്‍ക്കു നവബോധം സംജാതമാകുന്നു. ആത്മാവിനു ഒരു പുതിയ ഉണര്‍വ്വുണ്ടായിത്തീരുന്നു. ഇതുപോലെ, ഈ ജീവിതത്തിനുശേഷം മരണത്തോടുകൂടി പൂര്‍വസ്ഥിതിയില്‍ നിന്നു എല്ലാ നിലക്കും വ്യത്യസ്തമായ -കൂടുതല്‍ വസ്തുനിഷ്ഠമായ- മറ്റൊരു ജീവിതം ഉടലെടുക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രഭാതത്തിലെ മാറ്റങ്ങള്‍ വിരല്‍ ചൂണ്ടുന്നു .
പത്തു രാത്രികളെ കൊണ്ടാണ് അടുത്ത സത്യം. ഇവ ഏതാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല, മുഹര്‍റമാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങളാണെന്നും, റമസാന്‍ മാസത്തിലെ ഒടുവിലത്തെ പത്തു ദിവസങ്ങളാണെന്നും അതതിന്‍റെ ചില സവിശേഷതകളെ മുന്‍നിറുത്തി ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും മുന്‍ഗാമികളും പിന്‍ഗാമികളുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മിക്കവാറും അഭിപ്രായപ്പെടുന്നതും, കൂടുതല്‍ ശരിയായി തോന്നുന്നതും ദുല്‍ഹജ്ജുമാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങളാണെന്നത്രെ. ഹജ്ജുകര്‍മ്മത്തിന്‍റെ പ്രധാന ഇനങ്ങളെല്ലാം നടക്കുന്നത് അന്നാണല്ലോ . അവയുടെ പിന്നിലുള്ള ചരിത്രപ്രധാനങ്ങളായ മഹല്‍സംഭവങ്ങളും അതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം തോറും ആചരിക്കപ്പെട്ടുവരുന്ന സ്മരണകളും അറബികള്‍ക്കെല്ലാം അറിയാവുന്നതുമാണ്. ആ ദിവസങ്ങള്‍ ജാഹിലിയ്യത്തിലും ഇസ്ലാമിലും ആദരണീയ ദിവസങ്ങളുമാണ്. എന്നിരിക്കെ, ആ ദിവസങ്ങളെ കൊണ്ട് ആണയിടുന്നത് അറബികളുടെ ശ്രദ്ധ പ്രത്യേകമായും, മറ്റുള്ളവരുടേത് പൊതുവിലും ആകര്‍ഷിക്കുവാന്‍ ഉതകുന്നതാണ്.
നബി(സ്വ) ദുല്‍ഹിജ്ജയിലെ പത്തു ദിവസങ്ങളെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്തു :’ഏതു ദിവസങ്ങളില്‍ സല്‍കര്‍മ്മം ചെയ്യുന്നതും ഈ ദിവസങ്ങളില്‍ ചെയ്യുന്നതിനെക്കാള്‍ അല്ലാഹുവിങ്കലേക്ക്‌ ഇഷ്ടപ്പെട്ടതായിരിക്കയില്ല.’ ഇത് കേട്ടപ്പോള്‍ : ‘ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നത് പോലും ആയിരിക്കുകയില്ലേ?’ എന്നു സ്വഹാബികള്‍ ചോദിച്ചു. തിരുമേനി(സ്വ) ഇങ്ങനെ ഉത്തരം പറഞ്ഞു: ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യലും ആവുകയില്ല. പക്ഷേ, തന്‍റെ ദേഹവും ധനവും കൊണ്ടു പോയിട്ട് അവയില്‍ ഒന്നുപോലും മടക്കിക്കൊണ്ടുവരാത്ത (ജീവനും ധനവും ബലിയര്‍പ്പിച്ച) മനുഷ്യന്‍ ഒഴികെ.’ (അ; ബു.).
ഇരട്ടയും ഒറ്റയും –അഥവാ ഇണയുള്ളതും, ഇണയില്ലാത്തതും – കൊണ്ടാണ് അടുത്ത രണ്ടു സത്യങ്ങള്‍. രണ്ടു കൊണ്ടു ഭാഗിച്ചാല്‍ ശിഷ്ടം വരാത്ത എണ്ണങ്ങള്‍ക്ക് ഇരട്ട (شفع ) എന്നും, അല്ലാത്തതിന് ഒറ്റ (وتر) എന്നും പറയുന്നു.(*). അപ്പോള്‍ ഈ രണ്ട് ഇനങ്ങളില്‍ പെടുത്തുവാന്‍ കഴിയാത്ത വസ്തുക്കളൊന്നും ഇല്ലെന്നു കാണാം. മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ഇണയോ, തുല്യതയോ, സാമ്യതയോ, ഒന്നുമില്ലാതെ എല്ലാനിലക്കും പരിപൂര്‍ണ്ണമായി ഒറ്റയായുള്ളത് അല്ലാഹു മാത്രമേയുള്ളൂ. അവന്‍റെ സത്തയിലാകട്ടെ, ഗുണങ്ങളിലാകട്ടെ, പ്രവര്‍ത്തനങ്ങളിലാകട്ടെ അവന് ഇണയും തുണയും പങ്കും ഇല്ല. അവനല്ലാതെയുള്ള വസ്തുക്കള്‍ -അഥവാ സൃഷ്ടികള്‍- എല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ഇരട്ടകളായിരിക്കും. അപ്പോള്‍, ഈ സത്യവാചകങ്ങളുടെ വിശാലതയും അഗാധതയും ഏറെ ഊഹിക്കാമല്ലോ. ഒരു നബിവചനം ഇവിടെ പ്രസ്താവ്യമാകുന്നു: ‘അല്ലാഹു ഒറ്റയാണ്. അവന്‍ ഒറ്റയെ ഇഷ്ടപ്പെടുന്നു. ആകയാല്‍ ഖുര്‍ആന്‍റെ ആള്‍ക്കാരേ, നിങ്ങള്‍ ‘വിത്ര്‍ ‘ നമസ്കാരം (**) ചെയ്യുവിന്‍’ (ദാ; തി.) ഒറ്റകൊണ്ടുദ്ദേശ്യം ഒറ്റ റക്അത്തായി നമസ്കരിക്കുന്ന ‘വിത്ര്‍ നമസ്കാരമാണെന്നും, ഇരട്ട കൊണ്ടുദ്ദേശ്യം മറ്റുള്ള നമസ്കാരങ്ങളാണെന്നും ചിലര്‍ക്കഭിപ്രായമുണ്ട്. വാസ്തവത്തില്‍ ഇതും ഇതുപോലെയുള്ളതുമായ അഭിപ്രായങ്ങള്‍ ഒറ്റക്കും ഇരട്ടക്കും ചില ഉദാഹരണങ്ങള്‍ മാത്രമാകുന്നു.

സൂ: ദാരിയാത്ത് 49ല്‍ അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു:’എല്ലാ വസ്തുക്കളില്‍ നിന്നും നാം രണ്ടു ഇണകളെ സൃഷ്ടിച്ചിരിക്കുന്നു’ ഹസന്‍ ബസരീ(റ), സൈദ്‌ ഇബ്നു അസ്‌ലം(റ) പ്രസ്താവിച്ചതായി ഒരു രിവായത്തു കാണാം: ‘സൃഷ്ടികളെല്ലാം ഇരട്ടയും ഒറ്റയുമാകുന്നു. അല്ലാഹു അവന്‍റെ സൃഷ്ടികളെ കൊണ്ട് സത്യം ചെയ്തിരിക്കുകയാണ്.’ മുജാഹിദ്(റ) പ്രസ്താവിച്ചതായി ഒരു രിവായത്ത് ഇങ്ങിനെയും വന്നിട്ടുണ്ട്: ‘അല്ലാഹു ഒറ്റയാണ്, അവന്‍റെ സൃഷ്ടികള്‍ ഇരട്ടയും (അഥവാ ഇണയുള്ളതും) ആകുന്നു.’ ഇതെല്ലം കണക്കിലെടുത്തുകൊണ്ടാണ് നാം മുകളില്‍ ഇരട്ടക്കും ഒറ്റക്കും നല്‍കിയ വിവരണം.

അഞ്ചാമത്തെ സത്യം ചരിക്കുന്ന അവസരത്തില്‍ രാത്രിയെക്കൊണ്ടാണ്. ചരിക്കുക എന്നത് രാത്രിയുടെ വരവിനെയോ, പോക്കിനെയോ അല്ലെങ്കില്‍ അത് നീങ്ങിക്കൊണ്ടിരിക്കുന്നതിനെയോ ഉദ്ദേശിച്ചു പറഞ്ഞതാവാം. പ്രഭാതം രാത്രിയുടെ അവസാനത്തെ കുറിക്കുന്ന സ്ഥിതിക്ക് ഇവിടെ അതിന്‍റെ പ്രാരംഭത്തെ –വരവിനെ- കുറിക്കുന്നതായിരിക്കുവാനാണ് കൂടുതല്‍ സാധ്യത തോന്നുന്നത്. അല്ലാഹുവിനറിയാം. പ്രഭാതത്തെപ്പറ്റി പ്രസ്താവിച്ചതു പോലെ അനേകം മാറ്റങ്ങള്‍ രാത്രിമൂലവും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുവല്ലോ. അവയെപ്പറ്റി ആലോചിച്ചുനോക്കുവാനും അതുവഴി ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുവാനും ഇതും ഉപകരിക്കുന്നതു തന്നെ. അടുത്ത വചനങ്ങളില്‍ ചില ചരിത്ര ദൃഷ്ടാന്തങ്ങളെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു :-

ആദ് ഗോത്രം, ഥമൂദ് ഗോത്രം,ഫിര്‍ഔനും ആള്‍ക്കാരും എന്നിവരെല്ലാം ഭൂമിയില്‍ നടത്തിയ ധിക്കാരത്തിന്‍റെയും അതിന്‍റെ ഫലമായി അവര്‍‍....

കണ്ണീരിൽ കുതിർന്ന പാരായണം |Surah Fajr| Emotional Qur'an Recitation By Qari Hani Ar-Rifai | #Nermozhi

Disclaimer DMCA