♫musicjinni

Kannil Kaashithumbakal | Dreams | Abbas | Meena - Vidyasagar Hits

video thumbnail
Song : Kannil Kaashithumbakal...
Movie : Dreamz [ 2000 ]
Director : Shajoon Karyal
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : P Jayachandran & Gayathri Asokan


കണ്ണില്‍ കാശിത്തുമ്പകള്‍
കവിളില്‍ കാവല്‍ത്തുമ്പികള്‍ [ കണ്ണില്‍ ]
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ [ കണ്ണില്‍ ]

വാര്‍‌തിങ്കള്‍ മാളികയില്‍
വൈഡൂര്യയാമിനിയില്‍
മിന്നുന്നുവോ നിന്‍ മുഖം
മിന്നുന്നുവോ നിന്‍ മുഖം
കാറ്റിന്‍റെ ചുണ്ടിലെഴും
പാട്ടിന്‍റെ പല്ലവിയില്‍
കേള്‍ക്കുന്നുവോ നിന്‍ സ്വരം
കേള്‍ക്കുന്നുവോ നിന്‍ സ്വരം
ഒരു വെണ്‍‌ചിറകില്‍ പനിനീര്‍മുകിലായ്
പൊഴിയാമഴതന്‍ പവിഴം നിറയാന്‍
ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍
കൂടെ പോന്നോട്ടേ [ കണ്ണില്‍ ]

ആലോല നീലിമയില്‍
ആനന്ദചന്ദ്രികയില്‍
രാഗാര്‍ദ്രമായ് നിന്‍ മനം
രാഗാര്‍ദ്രമായ് നിന്‍ മനം
മാനത്തെ മണ്‍‌ചിമിഴില്‍
സായാഹ്ന കുങ്കുമമായ്
മായുന്നുവോ നീ സ്വയം
മായുന്നുവോ നീ സ്വയം
ഒരു പൊന്‍‌വെയിലിന്‍ മഴവില്‍ക്കസവായ്
ഒഴുകും പുഴതന്‍ അല നീ ഞൊറിയാന്‍
ഒരു മായക്കാറ്റിന്‍ മണിവിരലായ് ഞാന്‍
നിന്നെ തൊട്ടോട്ടേ [ കണ്ണില്‍ ]

Kannil Kaashithumbakal | Dreams | Abbas | Meena - Vidyasagar Hits

kannil kashi thumbakal Dreams malayalam movie song HD 1080P no adds on

😍കണ്ണിൽ കാശിത്തുമ്പകൾ || ജയചന്ദ്രൻ || ഡ്രീംസ്

Disclaimer DMCA